Connect with us

Ongoing News

അസംപ്ഷന്‍ ചാമ്പ്യന്‍മാര്‍

Published

|

Last Updated

തിരുവനന്തപുരം: ഒരു ദശാബ്ദത്തെ ഇടവേളക്കുശേഷം പുനരാരംഭിച്ച സംസ്ഥാന കോളജ് ഗെയിംസില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് കിരീടം നിലനിര്‍ത്തി. നീണ്ട ഇടവേള തങ്ങളുടെ വീര്യം കുറച്ചിട്ടില്ലെന്ന് തെളിയിച്ച് തുടര്‍ച്ചയായ ആറാം തവണയാണ് അസംപ്ഷന്‍ ചാമ്പ്യന്‍മാരായത്. അത്‌ലറ്റിക്‌സില്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഗെയിംസിലെ മികവാണ് അസംപ്ഷനെ തുണച്ചത്.

വോളിബോളില്‍ ഒന്നാംസ്ഥാനവും, ബാസ്‌കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍, അത്‌ലറ്റിക്‌സ് എന്നിവയില്‍ റണ്ണേഴ്‌സ് അപ്പും അടക്കം 28 പോയിന്റാണ് ചാമ്പ്യന്‍മാര്‍ക്ക്. റണ്ണേഴ്‌സ് അപ് സ്ഥാനത്തിന് അഞ്ചു കോളജുകള്‍ അര്‍ഹരായി. കോഴിക്കോട് ഫാറൂഖ് കോളജ്, കോഴഞ്ചേരി സെന്റ് പീറ്റേഴ്‌സ്, തിരുവനന്തപുരം മാര്‍ബസേലിയോസ്, ചെമ്പഴന്തി എസ് എന്‍ കോളജ്, കോതമംഗലം മാര്‍ അതനേഷ്യസ് കോളജ് എന്നിവരാണു റണ്ണേഴ്‌സ അപ്. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വിഭാഗത്തില്‍ മികവുകാട്ടി അത്‌ലറ്റിക്‌സില്‍ കോതമംഗലം എം എ കൊെളജ് ഒന്നാമതെത്തിയപ്പോള്‍ അസംപ്ഷന്‍ കോളജ് രണ്ടാമതെത്തി. അത്‌ലറ്റിക്‌സ് വനിത വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത് കോതമംഗലം എംഎ കോളജിന്റെ നീനാ എലിസബത്ത് ബേബിയാണ്. പുരുഷവിഭാഗത്തില്‍ ആല്‍ബിന്‍ സണ്ണി (മാര്‍ ഇവാനിയോസ്), വി പി ആല്‍ബിന്‍, അനുരൂപ് ജോണ്‍ (എം എ കോളജ്) എന്നിവരും വ്യക്തിഗത ചാംപ്യന്‍മാരായി. നീന്തലില്‍ ചെമ്പഴന്തി എസ്എന്‍ കൊെളജിലെ എസ് സന്ധ്യയും, എം ജി കൊളജിലെ നിഖില്‍.കെ.കുമാറുമാണു വ്യക്തിഗത ചാംപ്യന്മാര്‍.
1994-2014 വരെ നടന്ന ഒമ്പതു കായിക മീറ്റില്‍ ആറുതവണ കിരീടത്തില്‍ മുത്തമിട്ടതിലൂടെ ഗെയിംസില്‍ വനിതാആധിപത്യം തെളിയിച്ചുകൊണ്ടാണ് ഇത്തവണയും അസംപ്ഷന്‍ കോളജ് മടങ്ങുന്നത്. ഗെയിംസ് ഇനത്തില്‍ ഹാന്‍ഡ്‌ബോളില്‍ കോഴിക്കോട് പ്രൊവിഡന്‍സ് കോളജിനാണ് കിരീടം. അസപ്ഷന്‍ കോളജ് ആണ് രണ്ടാമത്. ഫുട്‌ബോളില്‍ ഫാറൂഖ് കോളജിനാണ് കിരീടം.
കോട്ടയം ബസേലിയോസ് കോളജ് റണ്ണേഴ്‌സ്. വനിതകളുടെ ബാസ്‌കറ്റ് ബോള്‍ ഫൈനലില്‍ ആലുവ സെന്റ്.സേവിയേഴ്‌സ് ആണ് മുന്നില്‍. അസപ്ഷന്‍ കോളജ് രണ്ടാമതെത്തി. പുരുഷവിഭാഗത്തില്‍ തിരുവനന്തപുരം മാര്‍ ബസേലിയോസ് ഒന്നാമതെത്തി. ചങ്ങനാശ്ശേരി എസ്.ബി കോളജ് ആണ് രണ്ടാമത്. വോളിബോള്‍ വനിതാവിഭാഗം പോരാട്ടത്തില്‍ അസംപ്ഷന്‍ കോളജ് സെന്റ്. ജോസഫിനെ തറപറ്റിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോലഞ്ചേരി സെന്റ്.പീറ്റേഴ്‌സ് പത്തനാപുരം സെന്റ്.സ്റ്റീഫന്‍സിനെ ഒതുക്കി. നീന്തല്‍ പുരുഷ- നിതാവിഭാഗത്തില്‍

Latest