ജീലാനി നേര്‍ച്ചയും താജുല്‍ ഉലമ അനുസ്മരണവും

Posted on: February 21, 2014 11:19 am | Last updated: February 21, 2014 at 11:19 am

താമരശ്ശേരി: തച്ചംപൊയില്‍ യൂനിറ്റ് എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി ജീലാനി നേര്‍ച്ചയും താജുല്‍ ഉലമ അനുസ്മരണവും സംഘടിപ്പിച്ചു. എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡന്റ് ജഅ്ഫര്‍ സഖാഫി അണ്ടോണ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ചേപ്പാല, ശമീര്‍ സഖാഫി, എ പി മൂസക്കുട്ടി, കെ കെ ഇബ്‌റാഹിം മുസ്‌ലിയാര്‍, സി കെ സുലൈമാന്‍, കെ പി എ സലാം, കെ കെ മുഹമ്മദ് ഹാജി, റിയാസ് അലി പ്രസംഗിച്ചു. .