Connect with us

Gulf

നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയിലായ രോഗിയെ രക്ഷപ്പെടുത്തി

Published

|

Last Updated

ദുബൈ: നിര്‍ത്തിയിട്ട സ്വന്തം കാറില്‍ അബോധാവസ്ഥയിലായ പ്രമേഹ രോഗിയെ ദുബൈ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കനേഡിയന്‍ പൗരത്വമുള്ള പാകിസ്ഥാനി സ്ത്രീ ഭര്‍ത്താവിനെ കാണാനില്ലെന്ന് അറിയിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മിര്‍ദിഫില്‍ താമസിക്കുന്ന ഇവര്‍ അത്യാവശ്യത്തിനായി ഭര്‍ത്താവ് പുറത്ത് പോയെ ന്നും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്നും പറഞ്ഞായിരുന്നു പരാതി നല്‍കിയത്. മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് പ്രതികരണമില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
കാര്‍ നമ്പറും മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ച് ദുബൈ പോലീസ് നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരിച്ചിലിനൊടുവില്‍ നിര്‍ത്തിയിട്ട കാറിനകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ദേരയിലെ ക്ലാറിഡ്ജ് ഹോട്ടലിനു പിറകുവശത്തുള്ള പാര്‍ക്കിംഗ് പ്രദേശത്താണ് ഇയാളെ പോലീസ് കണ്ടെത്തിയത്. ഭര്‍ത്താവിന് പ്രമേഹ രോഗമുള്ളതായി ഭാര്യ നല്‍കിയ പരാതിയില്‍ അറിയിച്ചിരുന്നു. പ്രമേഹം മൂര്‍ച്ഛിച്ചതിനാല്‍ അബോധാവസ്ഥയില്‍ ആയത് കാരണമാണ് ഭാര്യയുടെ നിരന്തരമായുള്ള ഫോണ്‍ വിളിക്ക് ഇയാള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതിരുന്നത്. പോലീസ് ആംബുലന്‍സില്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു.

---- facebook comment plugin here -----

Latest