പ്രതികളുടെ മോചനം നീതിക്ക് എതിര്: മന്‍മോഹന്‍സിംഗ്

Posted on: February 20, 2014 2:35 pm | Last updated: February 21, 2014 at 1:03 pm

manmohanന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നത് നീതിന്യായ സംവിധാനത്തിലെ മര്യാദകള്‍ക്ക് എതിരാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ നീക്കം ന്യായീകരിക്കാനാവില്ല. നടപടി നിര്‍ത്തിവെക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജീവ് ഗാന്ധിക്കെതിരായ ആക്രമം ഇന്ത്യയുടെ ആത്മാവിനെതിരെയായിരുന്നുവെന്നും മന്‍മോഹന്‍ പറഞ്ഞു.