യൂത്ത് കോണ്‍ഗ്രസ് യുവജന സംഗമവും റാലിയും 24ന് കല്‍പ്പറ്റയില്‍

Posted on: February 20, 2014 2:00 pm | Last updated: February 20, 2014 at 2:00 pm

കല്‍പ്പറ്റ: വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യുവജനതയുടെ കരുത്ത് രാഷ്ട്ര പുനര്‍നിര്‍മാണത്തിനും, പുരോഗതിക്കും, വളര്‍ച്ചക്കും, സര്‍വ്വോപരി ഭാരതത്തിന്റഎ മതേതരത്വ ജനാധിപത്യ സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളില്‍ അധിഷ്ഠിതമായ ഭാരത്തെ കെട്ടുറപ്പോടെ നിലനിര്‍ത്തുന്നതിനും, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ തടഞ്ഞുനിര്‍ത്തി യു പി എ സര്‍ക്കാരിന്റെ കരങ്ങളെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുവജനസംഗമവും റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 24ന് തിങ്കളാഴ്ച കല്‍പ്പറ്റയില്‍ വെച്ച് നടത്തുന്ന യുവജനസംഗമം നഗരസഭാ ചെയര്‍മാന്‍ പി പി ആലി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു.
ഗിരീഷ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍, സി ജയപ്രസാദ്, പി കെ സുരേഷ്, പി കെ മുരളി, കെ കെ മുത്തലിബ്, എസ് മണി, വി നൗഷാദ്, അര്‍ഷാദ്, സിറാജുദ്ദീന്‍, മഹേഷ് കെ, സലീം കാരാടന്‍, ഡിന്റോ ജോസ്, സുബിത്ത് വി, കൃപേഷ് കെ, ഷഫീഖ് റാട്ടക്കൊല്ലി, ഡില്‍ജേഷ്, വി വി അഷ്‌റഫ്, എം അയ്യപ്പന്‍ സംസാരിച്ചു.