Connect with us

Techno

വാട്‌സ് ആപ്പ് സ്ഥാപിച്ചത് മുമ്പ് ഫേസ്ബുക്ക് തള്ളിയയാള്‍

Published

|

Last Updated

വാട്സ് ആപ്പ് സ്ഥാപകരായ ബ്രയിന്‍ ആക്ടനും ജിന്‍ കൗമും

ന്യൂയോര്‍ക്ക്: ഒന്നാം നമ്പര്‍ സോഷ്യല്‍ നേറ്റവര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക്, സോഷ്യല്‍ മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പിനെ ഏറ്റെടുക്കുമ്പോള്‍ (Read: വാട്‌സ് ആപ്പ് ഇനി ഫേസ്ബുക്കിന് സ്വന്തം) ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടി പുറത്തുവരുന്നു. മുമ്പ് ഫേസ്ബുക്ക് ജോലി നല്‍കാതെ തള്ളിയ ബ്രയിന്‍ ആക്ടനാണ് ജാന്‍ കൗമിനൊപ്പം ചേര്‍ന്ന് വാട്‌സ് ആപ്പ് സ്ഥാപിച്ചത്. പുതിയ ഇടപാടിലൂടെ ബ്രെയിന്‍ ഇന്ന് ഫേസ്ബുക്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയത് ചരിത്രത്തിന്റെ കുസൃതിയാകാം.


ബ്രയിന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. “ഫേസ്ബുക്ക് എന്നെ തള്ളിക്കളഞ്ഞു. അത് അസാധാരണമായ ജനങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു സുവര്‍ണാവസരമായി മാറി. ജീവിതത്തിലെ അടുത്ത സാഹസത്തിനായി കാത്തിരിക്കുന്നു” – ബ്രയിന്‍ ട്വിറ്ററില്‍ കുറിച്ചു.