ദാറുല്‍ഫലാഹ് പ്രചാരണ ക്യാമ്പയിന്‍: ലീഡേഴ്‌സ് മീറ്റ് 22ന് ഫലാഹില്‍

Posted on: February 20, 2014 12:29 am | Last updated: February 20, 2014 at 12:29 am

കല്‍പ്പറ്റ: ദാറുല്‍ഫലാഹില്‍ ഇസ്‌ലാമിയ്യയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി സമ്പൂര്‍ണ ലീഡേഴ്‌സ് മീറ്റ് ഈ മാസം 22ന് ശനിയാഴ്ച രാവിലെ 10 മുതല്‍ ഫലാഹില്‍ നടക്കും. സില്‍വര്‍ജൂബിലിയുടെ ഭാഗമായി പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ ത്രൈമാസ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ലീഡേഴ്‌സ് മീറ്റില്‍ സോണ്‍, സര്‍ക്കിള്‍ സമിതി അംഗങ്ങള്‍, മഹല്ല് കോ-ഓഡിനേറ്റര്‍മാര്‍, സംഘടനാ നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. രാവിലെ 10ന് ആരംഭിക്കുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പി ഹസന്‍ ഉസ്താദ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്യും. എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, നീലിക്കണ്ടി പക്കര്‍ ഹാജി, കെ എസ് മുഹമ്മദ് സഖാഫി, എസ് ശറഫുദ്ദീന്‍, അഷ്‌റഫ് സഖാഫി കാമിലി, കെ കെ മുഹമ്മദലി ഫൈസി, കെ ഒ അഹമ്മദ്കുട്ടി ബാഖവി, ഉമര്‍ സഖാഫി കല്ലിയോട്, മുഹമ്മദ് സഖാഫി ചെറുവേരി, സിദ്ദീഖ് മദനി മേപ്പാടി, പി സി ഉമറലി, എസ് അബ്ദുല്ല, ബഷീര്‍ സഅദി നെടുങ്കരണ, ഉമര്‍ സഖാഫി ചെതലയം എന്നിവര്‍ സംബന്ധിക്കും.