ലോക്‌സഭയില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച എംപി രാജിവെച്ചു

Posted on: February 18, 2014 10:10 pm | Last updated: February 19, 2014 at 12:35 am

L-Rajagopalന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനുള്ളില്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച എല്‍. രാജഗോപാല്‍ എംപി സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ മീരാ കുമാറിന് രാജഗോപാല്‍ രാജിക്കത്ത് അയച്ച് കൊടുത്തു. ആന്ധ്രാ പ്രദേശ് വിഭജിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയ സാഹചര്യത്തില്‍ പ്രതിഷേധ സൂചകമായിട്ടാണ് രാജഗോപാല്‍ എംപി സ്ഥാനം രാജി വെച്ചത്. ആന്ധ്രാ പ്രദേശിലെ വിജയവാഡ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് എല്‍. രാജഗോപാല്‍. ലാന്‍കോ ഗ്രൂപ്പിന്റെ പ്രിന്‍സിപ്പല്‍ ഷെയര്‍ ഹോള്‍ഡറായ രാജഗോപാല്‍ കോടീശ്വരന്മാരായ എംപിമാരുടെ ഗണത്തില്‍പ്പെടുന്ന വ്യക്തിയാണ്. പാര്‍ലമെന്റിനുള്ളില്‍ കുരുമുളക് സ്്രേപ ഉപയോഗിച്ചതിനെ തുടര്‍ന്ന് എല്‍. രാജഗോപാലിനെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയായിരുന്നു.