ഇടുക്കി, കോണ്‍ഗ്രസ് സീറ്റുകള്‍ വേണമെന്ന് കേരളാകോണ്‍ഗ്രസ്(എം)

Posted on: February 18, 2014 8:52 pm | Last updated: February 18, 2014 at 8:52 pm

kerala congressലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി, കോട്ടയം സീറ്റുകള്‍ തന്നെ വേണമെന്ന് കേരളാ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള കേരളത്തിന്റെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനും തീരുമാനിച്ചതായും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നവംബര്‍ 13ലെ കേന്ദ്ര ഉത്തരവ് പിന്‍വലിക്കണമെന്നും മാണി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ എംഎല്‍എമാര്‍ നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.