സിപിഎമ്മിലേക്ക് വരാന്‍ മത വിശ്വാസം തടസ്സമല്ല: പി ജയരാജന്‍

Posted on: February 18, 2014 8:41 pm | Last updated: February 18, 2014 at 8:41 pm

p jayarajanകണ്ണൂര്‍: സിപിഎമ്മിലേക്ക് വരാന്‍ മത വിശ്വാസം തടസ്സമല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സിപിഎമ്മിലേക്ക് വരുന്നവര്‍ക്ക് അതതു മതങ്ങളില്‍ വിശ്വസിക്കാന്‍ അവകാശമുണ്ട്. സിപിഎമ്മില്‍ ചേര്‍ന്നാല്‍ അമ്പലത്തിലോ പള്ളിയിലോ പോകാന്‍ കഴിയില്ലെന്ന പ്രചാരണം തെറ്റാണെന്നും പി ജയരാജന്‍ പറഞ്ഞു. മുസ്ലിം ലീഗില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും സിപിഎമ്മിലേക്ക് വന്നവര്‍ക്കു നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പില്‍ നല്‍കിയ സ്വീകരണ യോഗം ഉല്‍ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു ജയരാജന്‍.