ദിവ സമൂഹ വിവാഹം സംഘടിപ്പിച്ചു

Posted on: February 18, 2014 7:00 pm | Last updated: February 18, 2014 at 7:54 pm

ദുബൈ: ദുബൈ ഇലട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(ദിവ) സമൂഹ വിവാഹം സംഘടിപ്പിച്ചു. 45 ദിവ ജീവനക്കാരാണ് ഏഴാമത് സമൂഹ വിവാഹത്തില്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
ദുബൈ ഉപ ഭരണാധികാരിയും സാമ്പത്തിക മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് സബീല്‍ പാര്‍ക്കില്‍ പരിപാടി സംഘടിപ്പിച്ചത്. ദുബൈ സുപ്രിം കൗണ്‍സില്‍ ഓഫ് എനര്‍ജി ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, ദിവ ചെയര്‍മാന്‍ മത്തര്‍ ഹുമൈദ് അല്‍ തായര്‍, ദിവ സി ഇ ഒ സയീദ് മുഹമ്മദ് അല്‍ തായര്‍, സയീദ് അല്‍ കിംന്തി, മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഹബ്തൂര്‍ ഹുസൈന്‍ നാസര്‍ ലൂത്ത തുടങ്ങിയവര്‍ പങ്കെടുത്തു.