ബിന്ദുകൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത എസ് ഐക്ക് സ്ഥലം മാറ്റം

Posted on: February 16, 2014 8:32 pm | Last updated: February 18, 2014 at 12:09 am

bindu krishnaകല്‍പ്പറ്റ: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത എസ് ഐക്ക് സ്ഥലം മാറ്റം. മാനന്തവാടി എസ് ഐ ഷാജു ജോസഫിനെയാണ് സ്ഥലം മാറ്റിയത്. ഒരു മാസം മുമ്പാണ് ഷാജു ഇവിടെ എസ് ഐ ആയി ചുമതലയേറ്റത്. ബിന്ദു കൃഷ്ണ നയിക്കുന്ന സ്ത്രീ മുന്നേറ്റ യാത്രക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. കോടതിക്കുമുമ്പില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനായിരുന്നു പോലീസ് മൈക്ക് ഓഫ് ചെയ്തത്. രോഷാകുലയായ ബിന്ദു കൃഷ്ണ പിണറായി വിജയന്റെ മൈക്ക് ഓഫ് ചെയ്യാന്‍ ധൈര്യമുണ്ടോ എന്നും തൊപ്പി തെറിപ്പിക്കാന്‍ തനിക്കാവുമെന്നും എസ് ഐക്കെതിരെ ആക്രോശിച്ചിരുന്നു.