ലീഗ് ഗുജറാത്ത് മറക്കരുതെന്ന് തൊഗാഡിയ

Posted on: February 15, 2014 10:12 pm | Last updated: February 15, 2014 at 10:12 pm

thogadiaആലപ്പുഴ: വീണ്ടും വര്‍ഗ്ഗീയതയുടെ വിഷം ചീറ്റി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ രംഗത്ത്. മുസ്ലിം ലീഗിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് നടത്തിയത്. മലബാര്‍ പ്രത്യേക സംസ്ഥാനമാക്കണമെന്ന് വാദിക്കുന്ന മുസ്ലിം ലീഗ് ഗുജറാത്തും മുസാഫര്‍ നഗറും മറക്കരുത്. പ്രത്യേക മുസ്ലിം സംസ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോവണം. ഇനിയൊരു ജിന്നയെ രാജ്യത്ത് അനുവദിക്കില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഗാന്ധിയോടല്ല. തൊഗാഡിയയോട് മറുപടി പറയണം. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പാര്‍ട്ടി എന്ന അംഗീകാരം എടുത്ത് കളയണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. വിശ്വ ഹിന്ദു പരിഷത്തിന്റെ ഹിന്ദു സ്വാഭിമാന്‍ സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.