ലോക്‌സഭയിലേക്ക് മല്‍സരിക്കുമെന്ന് കെജരിവാള്‍

Posted on: February 15, 2014 6:06 pm | Last updated: February 15, 2014 at 6:17 pm

aam admi

ന്യൂഡല്‍ഹി: ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെജരിവാള്‍ ഇക്കാര്യം പറഞ്ഞത്. കെജരിവാള്‍ പാര്‍ലിമെന്റിലേക്ക് മല്‍സരിക്കുമെന്ന് ആം ആദ്മി നേതാവ് യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പയറ്റിയ അഴിമതി വിരുദ്ധതയെന്ന മുദ്രാവാക്യം തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രയോഗിക്കാനാണ് ആം ആദ്മി തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാവാത്തതിനാലാണ് രാജിവെക്കേണ്ടിവന്നത് എന്നത് ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിച്ച് അത് വോട്ടാക്കി മാറ്റാനായിരിക്കും എ എ പിയുടെ ശ്രമം.

രാജ്യവ്യാപകമായി അഴിമതി വിരുദ്ധ റാലികള്‍ സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ആദ്യ റാലി ഫെബ്രുവരി 23ന് ഹരിയാനയിലെ റോഹ്ടാക് ജില്ലയില്‍ നടക്കും. മാര്‍ച്ച് രണ്ടിന് കാണ്‍പൂരിലും ഉത്തര്‍പ്രദേശിലും സമാന റാലി സംഘടിപ്പിക്കുമെന്നും കെജരിവാള്‍ പറഞ്ഞു.