പോലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി

Posted on: February 15, 2014 3:30 pm | Last updated: February 16, 2014 at 8:15 am

kerala-police_01തിരുവനന്തപുരം: പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി. ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബിെന കെ പി എച്ച് സി സി എം ഡിയായി നിയമിച്ചു. എ ഡി ജി പി എ ഹേമചന്ദ്രനെ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. എസ് അനന്തകൃഷ്ണനാണ് പുതിയ വിജിലന്‍സ് മേധാവി. ദക്ഷിണമേഖലാ എ ഡി ജി പിയായി കെ പത്മകുമാറിനെയും പുതിയതായി പ്രഖ്യാപിച്ച നിര്‍ഭയകേരളം സുരക്ഷിത കേരളം പദ്ധതിയുെട സ്‌റ്റേറ്റ് കോര്‍ഡിനേറ്ററായി ആര്‍ ശ്രീലേഖയേയും നിയമിച്ചു.

തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍മാരെയും മാറ്റി. എച്ച് വെങ്കിടേഷ് തിരുവനന്തപുരത്തും എ വി ജോര്‍ജ് കോഴിക്കോടും കമ്മീഷണര്‍മാരാകും. തിരുവനന്തപുരം കമ്മിഷണറായിരുന്ന ഡി ഐ ജി പി വിജയനെ എ പി ബറ്റാലിയനിലേക്ക് മാറ്റി. കോഴിക്കോട് കമ്മിഷണറായിരുന്ന സ്പര്‍ജന്‍ കുമാര്‍ എസ് ബി സി ഐ ഡി എസ് പിയാകും. മനോജ് എബ്രാഹം ദക്ഷിണമേഖല ഐ ജിയാകും എം ആര്‍ അജിത്കുമാര്‍ കൊച്ചി റേഞ്ച് ഐ ജിയും പി എന്‍ ഉണ്ണിരാജ കണ്ണൂര്‍ എസ് പിയുമാകും.

 

ALSO READ  ആപ്പ് 'ആപ്പാ'കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്