പോലീസില്‍ 338 വനിതകള്‍ക്ക് നിയമനം നല്‍കി

Posted on: February 15, 2014 6:00 am | Last updated: February 15, 2014 at 12:17 am

police

കൊച്ചി: പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് 338 വനിതകള്‍ക്ക് പോലീസ് സേനയില്‍ നിയമനം നല്‍കി ഉത്തരവ് ഇറങ്ങിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാന പോലീസിലെ വനിതകളുടെ എണ്ണം നിലവിലെ അഞ്ച് ശതമാനത്തില്‍ നിന്ന് രണ്ട് വര്‍ഷം കൊണ്ട് പത്ത് ശതമാനമാക്കി ഉയര്‍ത്തുമെന്നും സംസ്ഥാനത്ത് ആറ് പുതിയ വനിതാ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊല്ല, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പുതിയ വനിതാ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നത്. ഓരോ വനിതാ സ്‌റ്റേഷനും ജില്ലയിലാകെ അധികാര പരിധിയുണ്ടാകും. 250 വനിതാ എസ് ഐമാരെ നേരിട്ടും 2,000 വനിതാ പോലീസുകാരെ പി എസ് സി മുഖേനയും നിയമിക്കുമെന്ന ഗവര്‍ണറുടെ നയപ്രഖ്യാപനം നടപ്പാക്കാന്‍ നടപടിയെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.