ചന്ദ്രചൂഡനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍

Posted on: February 14, 2014 4:11 pm | Last updated: February 15, 2014 at 8:15 am

PINARAYI VIJAYANതൃശൂര്‍: ആര്‍ എസ് പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡനെതിരെ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. ചന്ദ്രചൂഡന്‍ സ്വയം അപഹാസ്യനാകരുതെന്ന് പിണറായി പറഞ്ഞു. അദ്ദേഹം കേരളത്തിലുണ്ടോയെന്നും പിണറായി ചോദിച്ചു. വി എസ് അച്യുതാനന്ദന് തിരുവനന്തപുരത്ത് സി പി എം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന ചന്ദ്രചൂഡന്റെ പ്രസ്താവനയോട് പ്രതികരിക്കുയായിരുന്നു പിണറായി. ഇക്കാര്യത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പാര്‍ട്ടിയുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്