ഐ ടി ഉത്പദാനം വര്‍ധിച്ചു

Posted on: February 14, 2014 8:09 am | Last updated: February 14, 2014 at 8:09 am

Technopark-Trivandrum1കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ ഐ ടി പാര്‍ക്കാവുകയാണ് ടെക്‌നോപാര്‍ക്ക്. ഐടി ഉത്പാദനവും കയറ്റുമതിയും വര്‍ധിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വാര്‍ഷിക ഐ ടി ഉത്പാദനം 10,000 കോടി രൂപയും കയറ്റുമതി വരുമാനം 6000 കോടി രൂപയുമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് കയറ്റുമതി മേഖലയില്‍ ഈ കുതിപ്പ് കേരളം നേടിയെടുത്തത്. കേരളത്തിലാണ് രാജ്യത്താദ്യമായി ടെക്‌നോപാര്‍ക്ക് സ്ഥാപിച്ചത്. സംസ്ഥാനത്തുടനീളം 10 സുപ്രധാന കേന്ദ്രങ്ങളില്‍ ഇന്‍ഫോപാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. ഐ ടി പാര്‍ക്കുകള്‍ക്ക് മുന്‍തൂക്കം നല്‍കി 1500 ഏക്കര്‍ സ്ഥലമാണ് ഇതിന് മാറ്റിവെച്ചത്. ഐ ടി മേഖലയിലുള്ളവര്‍ക്ക് വന്‍ ജോലി സാധ്യതയുടെ ജാലകങ്ങളാണ് പാര്‍ക്കുകള്‍ തുറക്കുന്നത്. നിലവില്‍ 65,000 ത്തില്‍ കൂടുതല്‍ ഐ ടി പ്രൊഫഷനലുകളാണ് ജോലിചെയ്യുന്നത്.
സംസ്ഥാനത്തെ