ന്യൂ ഭാരത് പിറ്റ്‌സ്റ്റോപ്പ് യു എ ഇയിലും

Posted on: February 13, 2014 8:30 pm | Last updated: February 13, 2014 at 7:56 pm

New Bharat Tyres_Pressmeet Photos @Crowne Plaza_2ദുബൈ: കാര്‍ കെയര്‍ സൊല്യുഷന്‍സില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനക്കാരായ ന്യൂ ഭാരത് ടയേഴ്‌സ് യു എ ഇയിലും പ്രവര്‍ത്തനമാരംഭിക്കും.
60 വര്‍ഷത്തെ സേവന പരിചയമുള്ള ന്യൂ ഭാരത് ദുബൈ ഖുസൈസ് 2-ലാണ് പ്രഥമ ഫൈവ് സ്റ്റാര്‍ പിറ്റ്‌സ്റ്റോപ്പുമായി പ്രവര്‍ത്തനം തുടങ്ങുന്നത്. ടയര്‍, കാര്‍ സൊല്യുഷന്‍ രംഗത്തെ പുത്തന്‍ പരീക്ഷണമായ ന്യൂ ഭാരത് പിറ്റ്‌സ്റ്റോപ്പ് നാളെ (വെള്ളി) വൈകിട്ട് 6.15ന് നടി കാജല്‍ അഗര്‍വാള്‍ യു എ ഇ നിവാസികള്‍ക്ക് തുറന്നു കൊടുക്കും.
ഇന്ത്യയിലുടനീളം 24 ഔട്ട്‌ലെറ്റുകളിലായാണ് ന്യൂ ഭാരത് സേവനം നടത്തുന്നത്. ദുബൈയില്‍ ആരംഭിക്കുന്ന 25-ാമത് ഔട്ട്‌ലെറ്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുന്‍നിര ടയര്‍ ബ്രാന്‍ഡുകള്‍ ഒരു മേല്‍ക്കൂരക്കു കീഴില്‍ ലഭ്യമാകും. ഈ ഔട്ട്‌ലെറ്റില്‍ സജ്ജമാക്കിയ, ഇറക്കുമതി ചെയ്ത അത്യാധുനിക സാങ്കേതികവിദ്യയോടെയുള്ള മെഷിനറികള്‍ എല്ലാതരം ആധുനിക കാറുകളും കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളതാണെന്ന് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ വരുണ്‍ എം ജോര്‍ജ് പറഞ്ഞു.
യു എ ഇയുടെ ടയര്‍കെയര്‍ ചരിത്രം മാറ്റിയെഴുതാന്‍ മാത്രം സാങ്കേതിക മികവുള്ള ന്യൂ ഭാതര് ടയേഴ്‌സ് മറ്റ് നാല് ഔട്ട്‌ലെറ്റുകള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ കൂടിയായ പ്രിന്‍സ് മാത്യു അറിയിച്ചു. വിവരങ്ങള്‍ക്ക്: 04-2630606.