ഖത്തറില്‍ മീഡിയ പ്ലസ് ദേശീയ കായിക ദിനമാഘോഷിച്ചു

Posted on: February 13, 2014 1:07 pm | Last updated: February 13, 2014 at 1:07 pm

NATIONAL SPORTS DAY 2014 (4)

ദോഹ. ഖത്തറിലെ പ്രമുഖ അഡ്‌വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയപ്ലസ് ഖത്തര്‍ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. കമ്പനിയിലെ മുഴുവന്‍ ജീവനക്കാരും പങ്കെടുത്ത കൂട്ടയോട്ടവും അല്‍ ഹയ്കി കമ്പനി ജീവനക്കാരുമായുളള സൗഹൃദ ഫുട്‌ബോള്‍ മല്‍സരവുമായിരുന്നു പ്രധാന പരിപാടികള്‍. ഫുട്‌ബോള്‍ മല്‍സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ നേടി അല്‍ ഹയ്കി ടീം വിജയിച്ചു.