ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍

Posted on: February 13, 2014 12:15 pm | Last updated: February 14, 2014 at 12:25 am

CRIME AGAINST WOMEN

കൊല്ലം: ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആര്യങ്കാവ് കോട്ടവാസലിലാണ് സംഭവം.

ആര്യങ്കാവ് സ്വദേശി ജസീനക്കാണ് ഭര്‍ത്താവ് കോതമംഗലം സ്വദേശി ജോഷിയില്‍ നിന്ന് മര്‍ദ്ദനമേറ്റത്. തന്നോട് ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവ് പലതവണ ആവശ്യപ്പെട്ടിരുന്നു എന്നും അതിന് വഴങ്ങാത്തതിനാലാണ് മര്‍ദ്ദിച്ചതെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.