എസ് എസ് എഫ് വിസ്ഡം ക്യാമ്പ് സമാപിച്ചു

Posted on: February 12, 2014 6:19 am | Last updated: February 12, 2014 at 3:19 pm

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍ എസ് സി ഘടകങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിസ്ഡം സ്റ്റുഡന്റ്‌സ് സ്‌കീമിലെ അംഗങ്ങള്‍ക്കു വേണ്ടിയുള്ള പരിശീലന ക്യാമ്പ് പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടന്നു. സമസ്ത മുശാവറ അംഗം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു.
ജീലാനി ദര്‍ശനങ്ങളുടെ ആധുനിക വായന, ഖുര്‍ആന്‍ പഠനം, മുസ്‌ലിം കര്‍മവും ധര്‍മവും, ആദര്‍ശം എന്നീ സെഷനുകള്‍ക്ക് ഡോ. പി എ ഫാറൂഖ് നഈമി, റഹ്മത്തുല്ല സഖാഫി എളമരം, റശീദ് സഖാഫി കുറ്റിയാടി, എ എ റഹീം, വി പി എം ഇസ്ഹാഖ് നേതൃത്വം നല്‍കി. അവേലത്ത് മഖാം സിയാറത്തിന് ഉമര്‍ സഖാഫി ചെതലയം നേതൃത്വം നല്‍കി. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍, അമാനുല്ല പട്ടേല്‍ കാനഡ, അമീര്‍ ഹസന്‍ ആസ്‌ത്രേലിയ, പി വി അഹ്മദ് കബീര്‍ സംബന്ധിച്ചു.