നിലമ്പൂരില്‍ ഹര്‍ത്താല്‍ തുടങ്ങി

Posted on: February 11, 2014 8:05 pm | Last updated: February 12, 2014 at 11:23 pm

nilambur murder radha convict biju & shamsudhinമലപ്പുറം: കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നിലമ്പൂരില്‍ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ബി ജെ പിയു‌ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതികളെ തെളിവെടുപ്പിനായി ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ പ്രതികള്‍ക്കു നേരെ നാട്ടുകാര്‍ ചെരിപ്പെറിയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ലാത്തിവീശിയാണ് നാട്ടുകാരെ പിരിച്ചുവിട്ടത്. നിലമ്പൂരില്‍ പലയിടങ്ങളിലും സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

അതിനിടെ കേസിന്റെ അന്വേഷണം തൃശൂര്‍ റേഞ്ച് ഐ ജി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്തു. രാധയെ കൊലപ്പെടുത്താന്‍ മൂന്നുതവണ ശ്രമിച്ചിരുന്നതായി പ്രതിള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.