Connect with us

Kozhikode

അന്ധര്‍ക്ക് ആശ്വാസമായി ഹദ്ദാദ് റാത്തീബ് ബ്രെയ്ല്‍ ലിപിയില്‍

Published

|

Last Updated

അന്ധര്‍ക്കായി ബ്രെയ്ല്‍ ലിപിയില്‍ തയ്യാറാക്കിയ ഹദ്ദാദ് റാത്തീബ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: ലോക പ്രശസ്തമായ ഹദ്ദാദ് റാത്തീബ് ഇനി അന്ധര്‍ക്കും പതിവാക്കാം. കോഴിക്കോട് ഫാറൂഖ് കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ് തയ്യാറാക്കിയ ഹദ്ദാദ് റാത്തീബ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. അന്ധരായ വിശ്വാസികള്‍ക്ക് വേണ്ടി മര്‍കസില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ബ്രെയ്ല്‍ ലിപിയിന്‍ തയ്യാറാക്കിയ ഹദ്ദാദ് റാത്തീബ് പ്രകാശിതമായത്.

കാഴ്ചയില്ലാത്തതിന്റെ പേരില്‍ ദീന്‍ പഠിക്കാതിരിക്കാന്‍ കഴിയാതെ പോവരുതെന്നും ഖുര്‍ആന്‍ പഠിക്കാനുള്ള അന്ധരുടെ കൂട്ടായ ശ്രമങ്ങള്‍ക്ക് ശക്തി പകരണമെന്നും കാന്തപുരം പറഞ്ഞു. അറബിക് ബ്രെയ്ല്‍ ലിപിയില്‍ തയ്യാറാക്കിയിട്ടുള്ള ഹദ്ദാദ് റാത്തീബ് ഇരുപതോളം പേജ് വരും.
അന്ധരുടെ ക്ഷേമത്തിനും ആത്മീയ പുരോഗതിക്കും പ്രവര്‍ത്തിക്കുന്ന അന്ധരുടെ കൂട്ടായ്മയാണ് അസ്സ്വബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ്. ഈ സംഘടനയുടെ കീഴില്‍ തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് തൃശൂര്‍ എന്നിവിടങ്ങളില്‍ ബ്രെയ്ല്‍ ലൈബ്രറിയും സ്റ്റഡിസെന്ററുകളും പ്രവര്‍ത്തിക്കുന്നു.

അന്ധരായ പെണ്‍കുട്ടികള്‍ക്ക് തൃശൂരിലെ കുന്നംകുളത്ത് കാഴ്ചയില്ലാത്തവരുടെ നേതൃത്വത്തില്‍ നടക്കുന്ന റെസിഡന്‍ഷ്യല്‍ സ്ഥാപനവും ഉണ്ട്. ഖുര്‍ആന്‍ പഠിക്കാന്‍ കഴിയാത്ത ഒരു ലക്ഷത്തിലതികം കാഴ്ചയില്ലാത്ത വിശ്വാസികള്‍ക്ക് ഹദ്ദാദ് റാത്തീബ് ഉപകാര പ്രദമായിരിക്കുമെന്ന് അസ്സ്വബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ് സംസ്ഥാന സെക്രട്ടറി പി.ടി. മുഹമ്മദ് മുസ്ഥഫ മാസ്റ്റര്‍ പറഞ്ഞു.

ഇപ്പോള്‍ പ്രകാശിതമായിരിക്കുന്ന ഹദ്ദാദ് റാത്തീബ് കോപ്പികള്‍ ഫാറൂഖ് കോളേജ് കേന്ദ്രത്തില്‍ നിന്ന് സൗജന്യമായി ലഭിക്കും. കാഴ്ചയില്ലാത്തവര്‍ക്ക് വായിക്കാന്‍ കഴിയുന്ന രൂപത്തില്‍ മൗലിദുകള്‍, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയവ ബ്രയ്ല്‍ ലിപിയില്‍ തയ്യാറാക്കി വരുന്നു.
ചടങ്ങില്‍ പ്രൊഫ.എ.കെ. അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. അസ്സ്വബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ് സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുല്‍ കരീം, ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്‍ ഹകീം മാറഞ്ചേരി, ട്രഷറര്‍ മുഹമ്മദ് റിയാസ് നല്ലളം സംബന്ധിച്ചു.

Latest