താജുല്‍ ഉലമയുടെ സ്മരണയില്‍ സഅദിയ്യ സമ്മേളനം തുടങ്ങി

Posted on: February 8, 2014 6:22 am | Last updated: February 8, 2014 at 1:25 am

saadiya

കാസര്‍കോട്: താജുല്‍ ഉലമയുടെ ദീപ്ത സ്മരണകള്‍ നിറഞ്ഞു നിന്ന സായാഹ്നത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി സഅദിയ്യയുടെ 44ാം വാര്‍ഷികത്തിനും ശരീഅത്ത് കോളജ് ഹിഫഌല്‍ ഖുര്‍ആന്‍ കോളജുകളുടെ സനദ്ദാന സമ്മേളനത്തിനും തുടക്കമായി.
സ്ഥാപിതമായത് മുതല്‍ നാല് പതിറ്റാണ്ടിലേറെ കാലം സഅദിയ്യയുടെ പ്രസിഡന്റായി സേവനം ചെയ്ത താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ വിയോഗത്തിന്റെ സ്മരണകള്‍ അയവിറക്കി താജുല്‍ ഉലമാ നഗറിലാണ് സമ്മേളനം നടക്കുന്നത്. വൈകീട്ട് നാല് മണിക്ക് നടന്ന താജുല്‍ ഉലമ അനുസ്മരണ സമ്മേളനത്തോടെയാണ് മൂന്ന് ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന വാര്‍ഷിക സംഗമത്തിന് ഔപചാരിക തുടങ്ങിയത്. യു എ ഇ മതകാര്യ വകുപ്പ് ഖുര്‍ആന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി അലി അബ്ദുല്ല അല്‍ റൈസ് ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നടത്തി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അനുസ്മരണ പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സുവനീര്‍ പ്രകാശനവും കാലിക്കറ്റ് രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മജീദ്, മുന്‍ എം എല്‍ എ. സി ടി അഹമദലി സി ഡി പ്രകാശനവും നിര്‍വഹിച്ചു.
ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ടി സി മുഹമ്മദ് കുഞ്ഞി ഹാജി, എ കെ അബ്ദുല്‍ ഹമീദ്, പാദൂര്‍ കുഞ്ഞാമു ഹാജി, എം സി ഖമറുദ്ദീന്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, അബ്ദുറശീദ് സൈനി കക്കിഞ്ച, ബീരാന്‍ മുസ്‌ലിയാര്‍ അരിക്കോട്, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി ചാപ്പനങ്ങാടി, എം പി ഉമര്‍ സാഹിബ്, മുല്ലച്ചേരി അബ്ദുര്‍റഹ്മാന്‍ ഹാജി, സി ബി ഹനീഫ മേല്‍പറമ്പ, സി അബ്ദുല്ല ഹാജി ചിത്താരി, ഹാജി ഹമീദ് ഖന്തഖ്, ലണ്ടന്‍ മുഹമ്മദ് ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, ഉമര്‍ ഹാജി മട്ടന്നൂര്‍, പാറപ്പള്ളി അബ്ദുല്‍ ഖാദിര്‍ ഹാജി, മാഹിന്‍ ഹാജി കല്ലട്ര തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ എട്ടിക്കുളത്ത് നടന്ന താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നടുവണ്ണൂര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ മശ്ഹൂദ് തങ്ങള്‍ എട്ടിക്കുളം, സി പി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പഴയ കടപ്പുറം, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, കണച്ചൂര്‍ മോണു ഹാജി, ടി സി മുഹമ്മദ് കുഞ്ഞി ഹാജി, യൂസുഫ് ഹാജി പെരുമ്പ, ഉമര്‍ ഹാജി മട്ടന്നൂര്‍, ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, സ്വാലിഹ് സഅദി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, സുലൈമാന്‍ മാസ്റ്റര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുര്‍റസാഖ് സഅദി, അബ്ദുര്‍റസാഖ് ഹാജി മേല്‍പറമ്പ, അശ്‌റഫ് മന്ന, സുബൈര്‍ എയ്യള, നൗഷാദ് അഴിത്തല, അബ്ദുറഹ്മാന്‍ ഹാജി മേല്‍പറമ്പ, നാസിര്‍ ബന്താട്, എം ടി പി ഇസ്മാഈല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് സഅദിയ്യ മസ്ജിദില്‍ ഉള്ളാള്‍ തങ്ങളുടെ പേരില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സമസ്ത കേന്ദ്ര മുശാവറാംഗം എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കി.