സുന്നി സമ്മേളനം 21ന് മലപ്പുറത്ത്

Posted on: February 8, 2014 1:20 am | Last updated: February 8, 2014 at 1:20 am

കോഴിക്കോട്: അര നൂറ്റാണ്ടിലേറെക്കാലം കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ താജുല്‍ ഉലമ അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ അനുസ്മരണത്തിന്റെ ഭാഗമായി 21ന് മലപ്പുറത്ത് സുന്നി സമ്മേളനം.
ആറ് പതിറ്റാണ്ട് കാലം സമസ്തക്ക് നേതൃത്വം നല്‍കിയ അനുപമ വ്യക്തിത്വത്തിന്റെ ഉടമയായ ഉള്ളാള്‍ തങ്ങളുടെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയാണ് മലപ്പുറത്ത് സുന്നി സമ്മേളനം സംഘടിപ്പിക്കുന്നത്. തങ്ങളുടെ സഹപ്രവര്‍ത്തകര്‍, ശിഷ്യഗണങ്ങള്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്ന സമ്മേളനത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള സാദാത്തുക്കള്‍, പണ്ഡിതന്‍മാര്‍, ഉമറാക്കള്‍ പങ്കെടുക്കും.