ഇറാന്‍-ഐ എ ഇ എ ചര്‍ച്ച ഇന്ന്

Posted on: February 7, 2014 11:20 pm | Last updated: February 7, 2014 at 11:20 pm

ടെഹ്‌റാന്‍: ഇറാനും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) യും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും. ആണുവായുധ വിഷയത്തില്‍ ഇരുവിഭാഗവും തമ്മിലുള്ള അടുത്ത ഘട്ടത്തില്‍ സ്വീകരിക്കേണ്ട വിഷയത്തില്‍ തീരുമാനമാക്കുന്നതിലാണ് ചര്‍ച്ച. ടെഹ്‌റാനില്‍ വെച്ചാണ് ചര്‍ച്ച നടക്കുന്നതെന്ന് ഇറാനിലെ ആറ്റമിക് എനര്‍ജി വക്താവ് ബെഹ്‌റോസ് കമാല്‍വേദി പറഞ്ഞു. റാസ നജാഫിയും ഐ എ ഇ എയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ടെറോ താപിയോ വര്‍ജോരന്‍തയും ചര്‍ച്ചക്ക് നേതൃത്വം നല്‍കും.
2013 നവംബറില്‍ ഐ എ ഇ എയും ഇറാനും തമ്മില്‍ ആണവ സഹകരണ ഉടമ്പടിയുടെ രൂപരേഖ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് ഗാച്ചിന്‍ യുറേനിയം പ്ലാന്റിലും അറാക് ഘനജല പ്ലാന്റും സന്ദര്‍ശിക്കാന്‍ ഐ എ ഇ എയുടെ പരിശോധകര്‍ക്ക് അനുമതി നല്‍കിയിരുന്നു.