Connect with us

International

താലിബാന്‍ പാക്കിസ്ഥാന്‍ സമാധാന ചര്‍ച്ചയില്‍ ഭാഗിക ഒത്തുതീര്‍പ്പ്‌

Published

|

Last Updated

ലണ്ടന്‍: പാക്കിസ്ഥാന്‍ സര്‍ക്കാരും താലിബാന്‍ പ്രതിനിധികളും തമ്മിലുള്ള ഒന്നാം ഘട്ട സമാധാന ചര്‍ച്ച ഇസ്‌ലാമാബാദില്‍ നടന്നു. ദശാബ്ദങ്ങളായി നടക്കുന്ന സായുധ കലാപം അവസാനിപ്പിക്കുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം.
സായുധ ആക്രമണം അവസാനിപ്പിക്കണമെന്നതടക്കമുള്ള അഞ്ച് നിബന്ധനകള്‍ സര്‍ക്കാര്‍ ചര്‍ച്ചയില്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. നിര്‍ദേശം നേത്യത്വവുമായി ചര്‍ച്ച ചെയ്യാമെന്ന് താലിബാന്‍ സമ്മതിച്ചിട്ടുണ്ട്. നിബന്ധനകളില്‍ രണ്ട് കാര്യങ്ങളില്‍ താലിബാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്‍ ഭരണഘടന വീണ്ടും നിരസിച്ച താലിബാന്‍ ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്ന പാക്കിസ്ഥാന് വേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ താലിബാന്‍ അംഗീകരിക്കുകയാണെങ്കില്‍ സമാധാനപ്രക്രിയയില്‍ അതൊരു സുപ്രധാന നടപടിയാകും.