Connect with us

Gulf

ഒമാന്‍ ടെല്‍ മെഷീനില്‍ വൈദ്യുതി ബില്‍ അടക്കാന്‍ സൗകര്യം

Published

|

Last Updated

മസ്‌കത്ത്: ഒമാന്‍ ടെല്‍ പെയ്മന്റ് മെഷീനില്‍ വൈദ്യുതി ബില്‍ അടക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചു. മസ്‌കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ചാണ് സംവിധാനം നടപ്പാക്കുന്നത്. ഒമാന്‍ ടെല്‍ സി ഇ ഒ അമീര്‍ ബിന്‍ അവാദ് അല്‍ റവാസും ഇലക്ട്രിസിറ്റി ഡിസ്ട്രിബൂഷന്‍ കമ്പനിയുമായി സി ഇ ഒ എന്‍ജി. അബ്ദുല്ല ബിന്‍ സൈദ് അല്‍ ബദ്‌രിയും കരാറുകളില്‍ ഒപ്പുവെച്ചു.

ഒമാന്‍ ടെല്‍ ഉപഭോക്താക്കള്‍ക്കാണ് സേവനങ്ങള്‍ ലഭ്യമാകുക. മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം വൈദ്യുതി ബില്‍ അടക്കുന്നതിനും സൗകര്യം ലഭിക്കുന്നത് ഒമാന്‍ ടെല്‍ വരിക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് ഒമാന്‍ ടെല്‍ കസ്റ്റമര്‍ കെയര്‍ ജനറല്‍ മാനേജര്‍ നബീല്‍ ബിന്‍ അഹ്മദ് അല്‍ റവാസ് പറഞ്ഞു. ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഏത് സമയങ്ങളിലും സേവനം ലഭ്യമാകും. എല്ലാ ഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്കും സൗകര്യം ലഭ്യമാണെന്ന് അഹ്മദ് അല്‍ റവാസ് പറഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും എളുപ്പത്തില്‍ വൈദ്യുതി ബില്‍ അടക്കുന്നതിന് വിവിധ സേവനങ്ങള്‍ ഏര്‍പെടുത്തി വരികയാണെന്ന് മന്‍സൂര്‍ അല്‍ ഹിനായ് പറഞ്ഞു. രാജ്യത്തെ കൂടുതല്‍ ഇലക്ട്രിസിറ്റി കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest