വിസ്ഡം പ്രീ കോച്ചിംഗ് സെന്റര്‍ ഓറിയന്റേഷന്‍ സെമിനാര്‍ നാളെ

Posted on: February 7, 2014 12:20 am | Last updated: February 7, 2014 at 12:20 am

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വിസ്ഡം സിവില്‍ സര്‍വ്വീസ് പ്രീ കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തിലുള്ള ഓറിയന്റേഷന്‍ സെമിനാര്‍ നാളെ രാവിലെ 10 മണിക്ക് നടക്കും. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം അസ്മ ടവറില്‍ നടക്കുന്ന പരിപാടി വിസ്ഡം അക്കാദമി ചെയര്‍മാന്‍ എന്‍ എം സ്വാദിഖ് സഖാഫിയുടെ അധ്യക്ഷതയില്‍ ഇസ്‌ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി പ്രൊഫ: എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. എ പി ഇംതിയാസ് അഹ്മദ്, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, കെ എം അബ്ദുല്‍ ഖാദിര്‍, ഉമര്‍ ഓങ്ങല്ലൂര്‍,അബ്ദുര്‍റഷീദ് നരിക്കോട് എന്നിവര്‍ സിവില്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട വിവിധ ഭാഗങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. 2014-15 അധ്യയന വര്‍ഷം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പുതുതായി പ്രീ കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കുന്ന സ്‌കൂളുകളിലെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ സെമിനാറില്‍ സംബന്ധിക്കും. രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ രാവിലെ 9.30ന് തന്നെ എത്തിച്ചേരണമെന്ന് അക്കാദമി ഓഫീസില്‍ നിന്ന് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 9961786500, 8281149326.