കരിപ്പൂരില്‍ 84 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Posted on: February 6, 2014 8:01 am | Last updated: February 6, 2014 at 8:01 am

goldകണ്ണൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കൊണ്ടുവന്ന 84 ലക്ഷം രൂപ വരുന്ന 2.8 കിലോ സ്വര്‍ണം എയര്‍ലൈന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പുറത്തുകടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പിടികൂടി. എയര്‍ ഇന്ത്യ കോണ്‍ട്രാക്ടേഴ്‌സ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായ മനോജാണ് പിടിയിലായത്. ഐ എക്‌സ് 344 വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസര്‍കോട് സ്വദേശി അല്‍ത്താഫ് കൊണ്ടുവന്ന സ്വര്‍ണമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പുറത്തെത്തിക്കാന്‍ സഹായിച്ചത്. അല്‍ത്താഫിനെ പുറത്തു കാത്തുനില്‍ക്കുകയായിരുന്ന ബഷീര്‍ എന്നയാളെയും കസ്റ്റഡിയിലെടുത്തു.