താജുല്‍ ഉലമ: നാളെ പ്രാര്‍ഥനാ ദിനം

Posted on: February 6, 2014 1:29 am | Last updated: February 6, 2014 at 1:29 am

കോഴിക്കോട് : ആറ് പതിറ്റാണ്ടുകാലം സമസ്തക്കും സുന്നി പ്രസ്ഥാനത്തിനും അനിഷേധ്യ നേതൃത്വമായി പ്രവര്‍ത്തിച്ച താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ പേരില്‍ നാളെ പ്രാര്‍ഥനദിനമായി ആചരിക്കാന്‍ എസ് വൈ എസ്, എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എസ് വൈ എസ്, ഐ സി എഫ്, ആര്‍ എസ് സി, എം ഒ ഐ എന്നിവയുടെ മുഴുവന്‍ ഘടകങ്ങളിലും നാളെ ഖത്മുല്‍ ഖുര്‍ആനും ദിക്‌റും നിര്‍വ്വഹിച്ച് പ്രാര്‍ഥന നടത്തും. പള്ളികളില്‍ ജുമുഅ നിസ്‌കാരത്തിന് ശേഷവും പ്രാര്‍ഥനാ സദസ്സ് സംഘടിപ്പിക്കും.
യൂനിറ്റ് പരിധിയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും പ്രസ്ഥാന ബന്ധുക്കളെയും പങ്കെടുപ്പിച്ച് പദ്ധതി വിപുലമാക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എ മുഹമ്മദ് പറവൂര്‍, ഡോ മുഹമ്മദ് കുഞ്ഞു സഖാഫി, ജലീല്‍ സഖാഫി കടലുണ്ടി, കലാം മാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.