സഅദിയ്യ സമ്മേളനം വിജയിപ്പിക്കുക; എസ് വൈ എസ്

Posted on: February 5, 2014 2:11 am | Last updated: February 7, 2014 at 12:35 am

കോഴിക്കോട്: കേരളത്തിലെ പ്രഥമ മത ഭൗതിക കലാലയമായ ജാമിഅ സഅദിയ്യ അറബിയ്യയുടെ വാര്‍ഷിക സനദ് ദാന സമ്മേളനം വിജയിപ്പിക്കാന്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
ഈ മാസം ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി കാസര്‍കോട് സഅദാബാദിലാണ് സമ്മേളനം. വൈജ്ഞാനിക രംഗത്ത് നിറസാന്നിധ്യമായ സഅദിയ്യയുടെ നാല്‍പ്പത്തിനാലാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും സമ്മേളന പരിപാടികളിലും മുഴുവന്‍ പ്രവര്‍ത്തകരും സജീവപങ്കാളികളാകണമെന്നും എസ് വൈ എസ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയവര്‍ സംബന്ധിച്ചു.