ഗാസയില്‍ ‘സൗഹൃദ വെടിവെപ്പി’നിടെ ഇസ്‌റാഈല്‍ സൈനികന്‍ കൊല്ലപ്പെട്ടു

Posted on: February 5, 2014 1:13 am | Last updated: February 5, 2014 at 1:13 am

ജറൂസലം: ഗാസ അതിര്‍ത്തിയില്‍ സൗഹ്യദ വെടിവെപ്പില്‍ ഒരു ഇസ്‌റാഈല്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസക്കും ഇസ്‌റാഈലിനുമിടക്കുള്ള അതിര്‍ത്തിയില്‍ ദൈനംദിന സൈനിക ഓപ്പറേഷനിടെയായിരുന്നു സംഭവമെന്ന് സൈനിക വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ദൈനംദിന പ്രവൃത്തിക്കിടെ തെറ്റിദ്ധരിച്ചാണ് സംഭവം. ഇത് സംബന്ധിച്ച് അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടിട്ടുണ്ട്. രാത്രി ഏറെ വൈകി ഫലസ്തീന്‍ പോരാളികള്‍ തൊടുത്തുവിട്ട റോക്കറ്റ് ദക്ഷിണ ഇഷ്‌കോള്‍ പ്രവിശ്യയില്‍ പതിച്ചെങ്കിലും ആളപായമില്ലെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.