സര്‍ക്കാര്‍ നേരിട്ട് റബ്ബര്‍ സംഭരിക്കുമെന്ന് മുഖ്യമന്ത്രി

Posted on: February 4, 2014 11:31 am | Last updated: February 5, 2014 at 12:12 am

niyamasabha_3_3തിരുവനന്തപുരം: റബ്ബര്‍ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ നേരിട്ട് റബ്ബര്‍ സംഭരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. റബ്ബര്‍ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്നും കെ സുരേഷ് കുറുപ്പാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.