മര്‍കസില്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് തുടങ്ങി

Posted on: February 4, 2014 12:15 am | Last updated: February 3, 2014 at 11:16 pm

കാരന്തൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി അനുസ്മരണ പ്രഭാഷണവും ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ മജ്‌ലിസും ഈ മാസം ആറിന് മര്‍കസില്‍ നടക്കും.
ഇന്ന് മഗ്‌രിബ് നിസ്‌കാരാന്തരം മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ നടക്കുന്ന ഖുര്‍ആന്‍ പാരായണത്തോടെയാണ് അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം. മൂന്ന് നാള്‍ പൂര്‍ത്തിയാക്കുന്ന ഖത് മുല്‍ ഖുര്‍ആന്‍ വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന പ്രാര്‍ഥനാ മജ്‌ലിസില്‍ പ്രമുഖ സാദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമര്‍പ്പിക്കും. ശേഷം തഹ്‌ലീല്‍, മൗലീദ്, അനുസ്മരണ പ്രഭാഷണം എന്നിവക്ക് സയ്യിദ് അലി ബാഫഖി , സയ്യിദ് ഉമറുല്‍ ഖാറൂഖ് അല്‍ ബുഖാരി പൊസോട്ട്, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഖുറാ, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, എ.പി. അഹമ്മദ് മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം എന്നിവര്‍ നേതൃത്വം നല്‍കും. തത്സമയം മര്‍കസ് ലൈവില്‍ സംപ്രേഷണം ചെയ്യും ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിനങ്ങളില്‍ മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ നടക്കുന്ന ഖുര്‍ആന്‍ പാരായണത്തില്‍ സംബന്ധിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ടാകും.

ALSO READ  ആഗോള സഖാഫി സമ്മേളനം; നോളജ് സിറ്റിയിൽ ഒരുക്കങ്ങൾ പൂർത്തിയായി