ടി പി വധം: കൊലയാളികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് ജയില്‍ ഡി ജി പി

Posted on: February 2, 2014 5:43 pm | Last updated: February 2, 2014 at 6:52 pm

Viyyur central jailതിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കൊലയാളികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് ജയില്‍ ഡി ജി പി ടി പി സെന്‍കുമാര്‍ ആഭ്യന്തര മന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇവരുടെ ശരീരത്തില്‍ പരുക്കുകളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജയിലില്‍ തങ്ങളുടെ ബാഗുകള്‍ പരിശോധിക്കുന്നത് പ്രതികള്‍ എതിര്‍ത്തിരുന്നു. നിരവധി തവണ പരിശോധിച്ചതാണെന്നും ഇനി പരിശോധിക്കേണ്ടതില്ലെന്നും പറഞ്ഞാണ് തടയാന്‍ ശ്രമിച്ചതത്. തങ്ങളെ വെവ്വേറെ സെല്ലുകളില്‍ പാര്‍പ്പിക്കുന്നതും പ്രതികള്‍ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് നിര്‍ബന്ധിച്ച് ഇവരെ സെല്ലുകളിലേക്ക് മാറ്റുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മര്‍ദനമേറ്റെന്ന് പരാതി ഉയര്‍ന്നപ്പോള്‍ ഡോക്ടര്‍മാര്‍ പ്രതികളെ പരിശോധിച്ചിരുന്നു. എന്നാല്‍ കുറ്റവാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

ടി പി കേസ് പ്രതികള്‍ക്ക് വിയ്യൂര്‍ ജയിലില്‍ ക്രൂരമായി മര്‍ദനമേറ്റെന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ ആരോപിച്ചിരുന്നു. നേതാക്കള്‍ ഇവരെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന്റെയിടക്കാണ് ഡി ജി പിയുടെ റിപ്പോര്‍ട്ട്.