അരുണാചല്‍ വിദ്യാര്‍ഥിയുടെ മരണം: ഡല്‍ഹിയില്‍ പ്രതിഷേധം ഇരമ്പുന്നു

Posted on: February 1, 2014 2:33 pm | Last updated: February 1, 2014 at 2:48 pm

ARUNACHAL_STUDENT_PROTEST_650_9

 

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് എം എല്‍ എയുടെ മകന്‍ വിദ്യാര്‍ഥിയായ നിഡോ ടാനിയയെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ലജ്പത് നഗര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. മറ്റു വിവിധ സംഘടനകളും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്.

nido taniaഅരുണാചല്‍ പ്രദേശിലെ രാഗ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ നിഡോ പരിമാളിന്റെ മകനായ നിഡോ ടാനിയ ബുധനാഴ്ചയാണ് ഒരു കൂട്ടം ആളുകളുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ടാനിയയുടെ മുടിയുടെ നിറത്തെച്ചൊല്ലി ഒരു വ്യാപാരിയുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തുക്കളും ചേര്‍ന്ന് സൗത്ത് ഡെല്‍ഹി മാര്‍ക്കറ്റിലിട്ട് നിഡോയെ ഇരുമ്പു ദണ്ഢും ഹോക്കി സ്റ്റിക്കുമുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ വ്യാപാരി ഉള്‍പ്പെടെ ഏതാനും ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് നിലപാട്.