Connect with us

Kerala

ടി പി വധക്കേസ് പ്രതികള്‍ക്കെതിരെ ചട്ടലംഘനത്തിന് കേസ്

Published

|

Last Updated

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ടി പി വധക്കേസ് പ്രതികള്‍ക്കെതിരെ ജയില്‍ ചട്ട ലംഘനത്തിന് പോലീസ് കേസെടുത്തു. ജയിലില്‍ അച്ചടക്കരഹിതമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഒമ്പത് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികള്‍ ജയിലില്‍ എത്തിയത് മുതല്‍ അച്ചടക്ക ലംഘനം കാണിക്കുന്നതായി സൂപ്രണ്ട് പരാതിയില്‍ പറയുന്നു. മുദ്രാവാക്യം വിളിച്ചുവെന്നും വാര്‍ഡര്‍മാരെ കൈയേറ്റം ചെയ്തുവെന്നും പരാതിയിലുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും ഒമ്പത് പ്രതികളെ വ്യാഴാഴ്ച രാത്രിയോടെയാണ് വിയ്യൂര്‍ ജയിലില്‍ എത്തിച്ചത്. പരസ്പരം കാണാത്ത രീതിയിലുള്ള പ്രത്യേകം സെല്ലുകളിലാണ് ഇവരെ പ്രവേശിപ്പിച്ചത്.

Latest