ജമാഅത്ത് ഇന്ത്യന്‍ ഭരണ നിയമ വ്യവസ്ഥകളെ അംഗീകരിക്കുന്നില്ലെന്ന് ആഭ്യന്തരവകുപ്പ്

Posted on: January 29, 2014 3:18 pm | Last updated: January 29, 2014 at 11:55 pm

jamathe islamiകൊച്ചി: ജമാഅത്തെ ഇസ്ലാമി ഇന്ത്യയുടെ ഭരണ നിയമ വ്യവസ്ഥകളെ അംഗീകരിക്കുന്നില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ സത്യവാങ്മൂലം.  പ്രസ്ഥാനം നിരന്തര നിരീക്ഷണത്തിലാണെന്നും ആഭ്യന്തരവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു .

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതായി വിവരമില്ല എന്നാല്‍ ഇടതുതീവ്രവാദ സംഘടനകളുമായും, മതതീവ്രവാദ സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ സ്വീകരിക്കുന്നതിനും കോടതിയെ സമീപിക്കുന്നതിനും സംഘടന എതിരാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.