ഇന്റര്‍ കോളജീയറ്റ് മാപ്പിളപ്പാട്ട് ഇന്ന്‌

Posted on: January 28, 2014 12:40 am | Last updated: January 27, 2014 at 11:40 pm

കാരന്തൂര്‍: മര്‍കസ് കോളജ് ഓഫ് ആര്‍ടസ് ആന്‍ഡ് സയന്‍സ് യൂനിയന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍ കോളജിയറ്റ് മാപ്പിളപ്പാട്ട് മത്സരം യോധാ-14 നടത്തുന്നു. ഇന്ന്് രാവിലെ 10.30ന് നടക്കുന്ന മത്സരത്തില്‍ കലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലെ ഓരോ കോളജില്‍ നിന്നും രണ്ട് പേര്‍ക്ക് പങ്കെടുക്കാം.
ഒന്നാം സ്ഥാനക്കാര്‍ക്ക് 5001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3001 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1001 രൂപയും പ്രൈസ് മണിയായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736665997, 9562904753 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.