മൂന്ന് സൈനികര്‍ക്ക് കീര്‍ത്തിചക്ര; പത്തുപേര്‍ക്ക് ശൗര്യചക്രം

Posted on: January 25, 2014 9:27 pm | Last updated: January 25, 2014 at 9:27 pm

keerthi chakraന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. മൂന്നു സൈനികര്‍ക്ക് കീര്‍ത്തിചക്രയും പത്തു സൈനികര്‍ക്ക് ശൗര്യചക്രവും ലഭിക്കും. ഉത്തരാഖണ്ഡ് പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ട എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ ഡാറിയല്‍ കാസ്റ്റലിനോയ്ക്ക് കീര്‍ത്തിചക്ര നല്‍കി ആദരിക്കും.