വനിതാ കമ്മീഷന്‍ അപകീര്‍ത്തിപ്പെടുത്തുന്നു: സോംനാഥ് ഭാരതി

Posted on: January 25, 2014 11:16 am | Last updated: January 25, 2014 at 11:16 am

Somnath at press conferenceന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതി പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ ബര്‍ഖ സിംഗ് കോണ്‍ഗ്രസ് അംഗമാണ്. വനിതാ കമ്മീഷനതിരെ കോടതിയെ സമീപിക്കുമെന്നും ഭാരതി പറഞ്ഞു.

ഉഗാണ്ടന്‍ വനിതകള്‍ താമസിക്കുന്ന സ്ഥലത്തെ റെയ്ഡിനെക്കുറിച്ച് മൊഴിയെടുക്കാന്‍ ഹാജരാകാന്‍ ഭാരതിയോട് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാരതി ഹാജരായില്ല. ഭാരതി തനിക്ക് പകരം ഒരു അഭിഭാഷകനെയായിരുന്നു പറഞ്ഞയച്ചത്. എന്നാല്‍ ഭാരതി നേരിട്ട് ഹാജരാകണം എന്നാണ് കമ്മീഷന്റെ നിലപാട്.