മത്സരിച്ച മൂന്നിനങ്ങളിലും ഗോവിന്ദിന് എ ഗ്രേഡ്

Posted on: January 25, 2014 7:29 am | Last updated: January 25, 2014 at 7:29 am

പാലക്കാട്: മത്സരിച്ച മൂന്നിനങ്ങളിലും എ ഗ്രേഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ മാന്നാര്‍ എന്‍ എസ് ബി എച്ച് എസ് എസിലെ ഗോവിന്ദ് നാരായണന്‍.
ആദ്യമായാണ് ഗോവിന്ദ് സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്നത്. എന്നാല്‍ ആദ്യതവണ തന്നെ ഹാട്രിക് വിജയം സ്വന്തമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗം മാപ്പിളപ്പാട്ട്, ഉറുദു ഗസല്‍ തുടങ്ങിയ ഇനങ്ങളിലാണ് ഗോവിന്ദ് എ ഗ്രേഡ് നേടിയത്. ഗോവിന്ദ് അഭിനയിച്ച പൂതപ്പാട്ട് എന്ന നാടകവും എ ഗ്രേഡ് സ്വന്തമാക്കി. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് ശങ്കരനാരായണത്തില്‍ പ്രസന്ന കുമാറിന്റെയും ഡോ. ലീന പ്രസന്നന്റെയും മകനായ ഗോവിന്ദ് നാരായണന്‍ ഒരു സിനിമയിലും വേഷമിട്ടിട്ടുണ്ട്. മധു മുട്ടത്തിന്റെ തിരക്കഥയില്‍ മഹാദേവന്‍ സംവിധാനം ചെയ്ത കാണാക്കൊമ്പത്ത് എന്ന സിനിമയില്‍ ഒരു നാടോടി യുവാവായാണ് ഗോവിന്ദ് വേഷമിട്ടത്.