ശശീന്ദ്രന്റെ മരണം: മൂന്നുവര്‍ഷം പിന്നിട്ടിട്ടും ദുരൂഹത നീങ്ങിയില്ല

Posted on: January 24, 2014 6:05 am | Last updated: January 24, 2014 at 8:06 am

പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ മുന്‍കമ്പനി സെക്രട്ടറിയായ വി ശശീന്ദ്രനും മക്കളും ദുരൂഹസഹചര്യത്തില്‍ മരണപ്പെട്ടിട്ട് മൂന്ന് വര്‍ഷം തികയുന്നു.
നിരവധി ദുരുഹതകള്‍ ബാക്കിനില്‍ക്കുന്ന ഈ കൊലപാതകക്കേസിലെ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണമെന്നാണ്? ഇവരുടെ ആവശ്യം .മലബാര്‍ സിമന്റ്‌സിലെ അഴിമതി അന്വഷിച്ചാല്‍ മാത്രമെ കൊലപാതകത്തിന്റെ മുഴുവന്‍ വിവരങ്ങളും ലഭിക്കുകയുളളുവെന്നും ബന്ധുക്കള്‍ പറയുന്നു. ശശീന്ദ്രന്റെ മരണത്തിന് മൂന്ന് വര്‍ഷം തികയുന്ന ഘട്ടത്തില്‍ നാളെ ശശീന്ദ്രന്റെ തറവാട്ടുവീട്ടീല്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തും.
2011 ജനുവരി 24നാണ്ശശിന്ദ്രനും രണ്ട് കുട്ടികളും ദുരുഹ സാഹചര്യത്തില്‍ മരണപ്പെടുന്നത്. തുടര്‍ന്ന കേസിന്‍മേല്‍ വിജിലന്‍സ് സി ബി—ഐ അന്വേഷണങ്ങള്‍ നടന്നു. ആത്മഹത്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് സി ബി ഐക്ക് എറണാകുളം സി ജെ എം കോടതിയില്‍നിന്നും രൂക്ഷമായ വിമര്‍ശമാണ് ലങ്കിച്ചത് മലബാര്‍ സിമന്റ്‌സിലെ അഴിമതിയെ കുറിച്ച്? ശശീന്ദ്രന്‍ വിജിലന്‍സിനു തെളിവുകള്‍ നല്‍കിയതാണ് ശശീന്ദ്രന്‍ കൊല്ലപ്പെടാന്‍ കാരണമെന്ന്തുടക്കത്തിലെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വിവാദ വ്യവസായിയായ വി എം രാധകൃഷ്ണനാണെന്നും പറഞ്ഞിരുന്നു.
ആത്മഹത്യാ പ്രേരണകുറ്റത്തിനാണ് മൂന്ന് മാസം ചാക്ക് രാധാകൃഷ്ണന്‍ ശിക്ഷിക്കപെട്ടത് കൊലപാതകത്തിന് കൃത്യമായ തെളിവുകള്‍ ഉണ്ടായിട്ടും സി ബി ഐ അതൊന്നും കോടതിയില്‍ സമര്‍പ്പിക്കുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.—ശശീന്ദ്രന്റെ കൊലപാതകത്തെ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെയാണ്? ബന്ധുക്കള്‍ നാളെ പ്രാര്‍ഥനാ യജ്ഞം നടത്തുന്നത് ചാക്കു രാധാകൃഷ്ണനും സി പി എമ്മും തമ്മിലുഉള്ള അവിശുദ്ധ കൂട്ടുകെട്ട് കുടുതല്‍ ചര്‍ച്ചയാക്കുന്നതിനായി 27ന് കലക്ടററേറ്റ് മാര്‍ച്ചും നടത്തും.—