Connect with us

Kozhikode

സി പി എമ്മിന്റെ നിരാഹാരസമരം നാലാം ദിവസത്തിലേക്ക്‌

Published

|

Last Updated

കോഴിക്കോട്: പാചകവാതകത്തിനും അവശ്യവസ്തുക്കള്‍ക്കും വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി പി എം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം നാലാം ദിവസത്തിലേക്ക്. ജില്ലയില്‍ 130 കേന്ദ്രങ്ങളിലാണ് നിരാഹാരസമരം നടക്കുന്നത്. നഗരത്തില്‍ പബ്ലിക്ക് ലൈബ്രറി പരിസരത്ത് സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനാണ് നിരാഹാരമിരിക്കുന്നത്. ഇന്നലെ സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷണന്‍ സമരപ്പന്തലിലെത്തി ടി പിയെ സന്ദര്‍ശിച്ചു.
സമരപ്പന്തലിലെത്തിയ ഇ കെ വിജയന്‍ എം എല്‍ എയും പ്രസംഗിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ കെ ചന്ദ്രന്‍, പി ടി രാജന്‍, ടി പി ദാസന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, പി ലക്ഷ്മണന്‍ എന്നിവരും ഉപവാസത്തിലുണ്ടായിരുന്നു. നിരാഹാര സമരം എന്നു തീരുമെന്ന സി പി എം കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. അതേ സമയം തങ്ങള്‍ സര്‍ക്കാറുമായി ചര്‍ച്ചക്ക് പോകില്ലെന്നും സര്‍ക്കാര്‍ ചര്‍ച്ചക്ക് വരണമെന്നുമാണ് സി പി എമ്മിന്റെ നിലപാട്.
ജില്ലയിലെ ഓരോ മണ്ഡലങ്ങളിലെയും പത്ത് കേന്ദ്രങ്ങളിലാണ് നിരാഹാരസമരം നടക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വര്‍ഗബഹുജനസംഘടനകളുടെ പ്രകടനവും നടക്കുന്നുണ്ട്.

Latest