ദുബൈ ആംബുലന്‍സ് ഐ സി യു സൗകര്യമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നു

Posted on: January 16, 2014 9:47 pm | Last updated: January 16, 2014 at 9:47 pm

dubai_ambulanceദുബൈ: ആതുര സേവന രംഗത്ത് പുതിയ കാല്‍വെപ്പുമായി ദുബൈ ആംബുലന്‍സ്. അത്യാസന്ന നിലയിലുള്ള രോഗികളെ പരിചരിക്കാന്‍ തീവ്ര പരിചരണ സൗകര്യങ്ങളോടു കൂടിയ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് ആംബുലന്‍സ് വിംഗ്.
പ്രത്യേക ഐ സി യു സൗകര്യങ്ങളുള്ള 5 വാഹനങ്ങള്‍ അമേരിക്കയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. 35 ലക്ഷം ദിര്‍ഹമാണ് ഇതിന്റെ വില. വാഹനങ്ങള്‍ ദുബൈയിലെത്തിയ ഉടനെ സേവനത്തിനായി നിരത്തിലിറക്കും. അപകടത്തില്‍ പെട്ടും അല്ലാതെയും അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് തീവ്ര പരിചരണത്തിനാവശ്യമായ അത്യാധുനിക യന്ത്ര സാമഗ്രികള്‍ പുതിയതായി നിരത്തിലിറക്കുന്ന വാഹനങ്ങളില്‍ ലഭ്യമായിരിക്കുമെന്ന് ദുബൈ ആംബുലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ദറായ് അറിയിച്ചു. ഇത്തരം യന്ത്രങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ജോലിക്കാരായിരിക്കും വാഹനങ്ങളില്‍ സേവനത്തിനുണ്ടാവുകയെന്നും ബിന്‍ ദറായി പറഞ്ഞു.