പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് രാഹുല്‍ ഗാന്ധി

Posted on: January 14, 2014 10:58 am | Last updated: January 15, 2014 at 1:29 am

rahulന്യൂഡല്‍ഹി: പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുമെന്ന് രാഹുല്‍ ഗാന്ധി. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടെ വന്ന ഈ പ്രസ്താവനക്ക് വളരെയധികം രാഷ്ട്രീയ പ്രധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.

ഏതെങ്കിലും വ്യക്തിക്ക് മാത്രമായി രാജ്യത്തെ നയിക്കാനാവില്ലെന്ന് മോഡിയുടെ പേര്പറയാതെ രാഹുല്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.