തവനൂര്‍ പ്രതീക്ഷാഭവനില്‍ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം നല്‍കണം: എസ് എസ് എഫ്

Posted on: January 13, 2014 10:54 am | Last updated: January 13, 2014 at 10:54 am

എടപ്പാള്‍: കേരള സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തവനൂര്‍ പ്രതീക്ഷാഭവനിലെ അന്തേവാസികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം നല്‍കണമെന്ന് എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എസ് എസ് എഫ് ജില്ലാ നേതാക്കള്‍ പ്രതീക്ഷാഭവന്‍ സന്ദര്‍ശിച്ച് സൂപ്രണ്ട് സാം ജോസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യപ്പെടുന്നത്. ജില്ലയില്‍ മാനസിക വൈകല്യമുള്ള നൂറ് പേരാണ് പ്രതീക്ഷാഭവനില്‍ താമസിക്കുന്നത്. സമൂഹത്തില്‍ പുറംതള്ളപ്പെട്ട ഒരു അവസ്ഥയിലേക്ക് ഇവരെത്തിക്കുന്നതിന് പകരം മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് മുന്‍കൈയെടുക്കേണ്ടത്.
സ്വയം പര്യാപ്തമായി കാര്യങ്ങള്‍ ചെയ്യുന്നതിന് ട്യൂട്ടര്‍മാരെ നിയമിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ട്യൂട്ടര്‍മാരെ നല്‍കുന്നില്ല. സര്‍ക്കാരിന്റെ പണം ചെലവഴിക്കുന്നത് കൂടുതല്‍ ഈ മേഖലിയേക്ക് നീക്കിവെക്കണം. വികസനം യാഥാര്‍ഥ്യമാകുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ ഇതുപോലെയുള്ള വിഭാഗങ്ങളെ മുന്നോട്ട് കൊണ്ടുവരുമ്പോള്‍ കൂടി മാത്രമാണ് സാധ്യമാവുകയെന്നും എസ് എസ് എഫ് നേതാക്കള്‍ പറഞ്ഞു.