ബംഗ്ലാദേശില്‍ ശൈഖ് ഹസീന വീണ്ടും പ്രധാനമന്ത്രി

Posted on: January 12, 2014 6:09 pm | Last updated: January 13, 2014 at 1:34 am

shaik haseenaധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി മൂന്നാം തവണയും ശൈഖ് ഹസിന ചുമതലയേറ്റു. തലസ്ഥാനമായ ധാക്കയില്‍ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. 48 അംഗ മന്ത്രിസഭയും ചുമതലയേറ്റു. ഉന്നത സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. വിദേശ പ്രതിനിധികളും പങ്കെടുത്തിരുന്നു.

പ്രതിപക്ഷം ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പിലൂടെയാണ് ഹസീന വീണ്ടും അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പ് തികച്ചും ഏകപക്ഷീയമായിരന്നുവെന്നാണ് അന്താരാഷ്ട്ര സമിതികള്‍ നിരീക്ഷിച്ചത്. ജനുവരി അഞ്ചിനായിരുന്നു തിരഞ്ഞെടുപ്പ്.